Breaking News

രണ്ടു മാസത്തിനുള്ളില്‍ ഗതാഗതത്തിന്‌ സജ്‌ജം ; വലിയഴീക്കല്‍ പാലത്തിന്റെ പണികള്‍ അന്തിമഘട്ടത്തില്‍

വലിയഴീക്കല്‍ പാലത്തിന്റെ ജോലികള്‍ അവസാന ഘട്ടത്തില്‍. 140 കോടി രൂപ ചെലവില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധപ്പെടുത്തിയാണു പാലം നിര്‍മിക്കുന്നത്.

രണ്ടു മാസത്തിനകം പാലം ഗതാഗതത്തിനു പൂര്‍ണമായി സജ്ജമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിനെ തുടര്‍ന്ന്‌ മന്ദഗതിയിലായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും പഴയ ഊര്‍ജത്തോടെ പുരോഗമിക്കുകയാണ്‌.

ഒരു നാടിന്റെ തന്നെ കാത്തിരിപ്പിന്റെ പ്രതീകമായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയഴീക്കലില്‍ നിന്ന്‌ അഴീക്കല്‍ എത്തുന്നതിന്‌ 28 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ സാധിക്കും.

വലിയ മത്സ്യബന്ധന യാനങ്ങള്‍ക്കും പാലത്തിനടിയിലൂടെ സുഖമമായി കടന്നുപോകാവുന്ന രീതിയിലാണ്‌ പാലത്തിന്റെ നിര്‍മാണം. സെന്‍ട്രല്‍ സ്‌പാനിന്റെയും അറ്റാച്ച്‌മെന്റ്‌ റോഡിന്റെയും പ്രവൃത്തികളാണ്‌ ഇനി പൂര്‍ത്തിയാകാനുള്ളത്‌.

ഇതില്‍ത്തന്നെ അറ്റാച്ച്‌മെന്റ്‌ റോഡിനായുള്ള സ്‌ഥലമെറ്റെടുപ്പ്‌ മന്ത്രി ജി.സുധാകരന്‍ ഇടപെട്ടാണ്‌ പൂര്‍ത്തീകരിച്ചത്‌. 2016 ഫെബ്രുവരിയില്‍ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അതേ വര്‍ഷം മാര്‍ച്ച്‌ നാലിനാണ്‌ ആരംഭിച്ചത്‌.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …