Breaking News

നികുതി നിർദേശങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യത; നടപടി ജനരോഷത്തെ തുടർന്ന്

തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനവിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ചില നികുതി നിർദ്ദേശങ്ങളിൽ മാറ്റം വന്നേക്കാൻ സാധ്യത. ജനങ്ങളുടെ അതൃപ്തി മുഖവിലയ്ക്കെടുത്താണ് നികുതി നിർദേശങ്ങൾ ചർച്ച ചെയ്യാമെന്ന അഭിപ്രായം നേതൃത്വം പങ്കുവയ്ക്കുന്നത്. വിഭവസമാഹരണം ആവശ്യമാണെങ്കിലും ഇന്ധനനികുതിയിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തണമെന്ന അഭിപ്രായമുള്ളവർ ഇടതുമുന്നണിയിലുണ്ട്.

ഇന്ധന സെസ് രണ്ട് രൂപയിൽ നിന്ന് ഒരു രൂപയായി കുറയ്ക്കണമെന്നും അഭിപ്രായമുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഫെബ്രുവരി 20ന് കാസർകോട് നിന്ന് ആരംഭിക്കും. ജാഥ മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാന ജാഥയാണിത്. ജാഥയിൽ ഇന്ധന സെസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

ബജറ്റിലെ നിർദ്ദേശങ്ങൾക്കെതിരെ ഇന്ന് കരിദിനം ആചരിക്കുന്ന യു.ഡി.എഫ് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ബജറ്റിനെതിരെ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനം 10ന് അവസാനിച്ച് 28ന് വീണ്ടും യോഗം ചേരും. സഭാ സമ്മേളനം രൂക്ഷമായ പ്രതിഷേധത്തിനും സാക്ഷ്യം സഹിക്കേണ്ടി വരും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …