Breaking News

ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങള്‍ ഐസിസി പുറത്തുവിട്ടു…

ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങള്‍ ഐസിസി പുറത്തുവിട്ടു. സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം പാകിസ്താ, അഫ്ഗാനിസ്ഥാന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ്

ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്.  യോഗ്യതാ മത്സരങ്ങള്‍ ഒമാന്‍, അബുദാബി, ഷാര്‍ജ എന്നീ വേദികളിലും സൂപ്പര്‍ 12 മത്സരങ്ങള്‍ അബുദാബി,

ദുബായ്, ഷാര്‍ജ എന്നീ വേദികളിലുമായാണ് നടക്കുക. യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 23 മുതല്‍

സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായിലാണ് മത്സരം നടക്കുക. ഒക്ടോബര്‍ 31നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇന്ത്യയുടെ എതിരാളികളാവും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …