Breaking News

അച്ഛനോടൊപ്പം ശബരിമല ദര്‍ശനത്തിന് പോകാന്‍ അനുവദിക്കണം; ഒന്‍പതുകാരിയുടെ ആവശ്യം അംഗീകരിച്ച്‌ ഹൈക്കോടതി…

തന്റെ പിതാവിനൊപ്പം ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ച്‌ ഹൈക്കോടതി. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും

കുട്ടികള്‍ക്കും ഭാഗമാകാമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി എടുത്തിരിക്കുന്നത്. ഓഗസ്റ്റ് 23ന് പിതാവിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി തേടിയാണ്

ഒന്‍പതുകാരി ഹൈക്കോടതിയെ സമീപിച്ചത്. പത്തു വയസ്സിന് മുമ്ബു തന്നെ ശബരിമല ദര്‍ശനം നടത്താന്‍ കുട്ടി ആഗ്രഹിക്കുന്നതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പത്തു

വയസ്സ് പൂര്‍ത്തിയായാല്‍ പിന്നെ ദര്‍ശനത്തിന് നാലു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവരുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …