Breaking News

മദ്യം വീട്ടില്‍ എത്തും എന്ന് കരുതിയിരിക്കുന്നവര്‍ അറിയാന്‍; ഫുഡ് ഡെലിവറി പോലെയല്ല ബെവ്‌കോയുടെ ഓണ്‍ലൈന്‍ മദ്യവില്‍പ്പന…

ഒടുവില്‍ ബെവ്‌കോയും ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരത്തെ മൂന്ന് ഷോപ്പുകളില്‍ ഇന്ന് മുതല്‍ ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍വരികയാണ്.

ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന് കേട്ടതോട് ഭൂരിഭാഗം പേരും ഇപ്പോള്‍ ഹോട്ടലുകളില്‍ നിന്നും ആഹാരം കൊണ്ടുവരുന്ന രീതിയില്‍ തങ്ങളുടെ അടുക്കലേക്ക് മദ്യകുപ്പികളുമായി ഡെലിവറി ബോയ് എത്തും എന്ന സ്വപ്നത്തിലാണ്.

എന്നാല്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ വില്‍പ്പനയല്ല ബെവ്‌കോ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനായി പണം അടച്ച ശേഷം കൗണ്ടറില്‍ നേരിട്ട് പോയി മദ്യം വാങ്ങേണ്ടി വരും. തുക അടച്ചാല്‍ ഷോപ്പിലെത്തി മൊബൈല്‍ നമ്ബരും ഒ.ടി.പി നമ്ബരും പറഞ്ഞുകൊടുക്കുമ്ബോള്‍

മദ്യം ലഭിക്കും. ഇതിനായി പ്രത്യേകം കൗണ്ടറുണ്ടാവും. തിരുവനന്തപുരം (പഴവങ്ങാടി), എറണാകുളം (ഗാന്ധിനഗര്‍), കോഴിക്കോട്(ബൈപാസ്) എന്നിവിടങ്ങളിലാണ് ഈ രീതിയില്‍ മദ്യം

ഓണ്‍ലൈനായി പണമടച്ചവര്‍ക്ക് നല്‍കുന്നത്. സംവിധാനം വിജയമായാല്‍ വിവിധ ജില്ലകളിലെ 22 ഷോപ്പുകളില്‍ കൂടി ഉടന്‍ നടപ്പാക്കും. ksbc.co.in എന്ന സൈറ്റിലൂടെയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …