Breaking News

കടലില്‍ തെറിച്ചുവീണ മത്സ്യത്തൊഴിലാളിയെ ക​ണ്ടെ​ത്താ​നാ​യി​ല്ല…

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ല്‍ തെ​റി​ച്ചു​വീ​ണ ര​ണ്ടു മല്‍സ്യതൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബം​ഗാ​ള്‍ സ്വ​ദേ​ശി ര​ക്ഷ​പ്പെ​ട്ടു. രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി സി​ദ്ദീ​ഖ് (57) നെ​യാ​ണ് കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ബേ​പ്പൂ​രി​ല്‍​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ചേ​ക്കി​ന്‍​റ​ക​ത്ത് ന​ഫ്ത​റി​​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ചെ​റാ​ട്ട​ല്‍’ ബോ​ട്ടി​ല്‍​നി​ന്ന് തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ മൂ​ന്നു മ​ണി​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ വീ​ണ​ത്.

സ​മീ​പ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന കു​ള​ച്ച​ല്‍ സ്വ​ദേ​ശി​യു​ടെ ‘ഡെ​ന്മാ​ര്‍​ക്ക്’ ബോ​ട്ടി​​ന്‍റെ വ​ല സി​ദ്ദീ​ഖ് ജോ​ലി​ചെ​യ്യു​ന്ന ചെ​റാ​ട്ട​ല്‍ ബോ​ട്ടു​മാ​യി കൊ​ളു​ത്തി​യ​പ്പോ​ള്‍, നി​യ​ന്ത്ര​ണം തെ​റ്റി തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ട​ലി​ല്‍ ‘മീ​ന്‍​പി​ടി​ത്തം ന​ട​ത്തി​യി​രു​ന്ന 20ഓ​ളം ബോ​ട്ടു​ക​ള്‍ ചേ​ര്‍​ന്ന് കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക്കു​വേ​ണ്ടി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തി​ര​ച്ചി​ലി​ന് ത​ട​സ്സ​മാ​കു​ന്നു​ണ്ട്. തി​ര​ച്ചി​ല്‍ തു​ട​രും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …