Breaking News

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചു…

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. അന്തരാഷ്ട്ര വാർത്ത ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചുമയും ശരീര വേദനയും അനുഭവപെട്ടതിനെത്തുടർന്ന് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ നടി പായൽ

ഘോഷ് തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ചേരുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. അനവധി പേരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. കോവിഡ് ഇന്ത്യയിൽ

റിപ്പോർട്ട് ചെയ്ത അവസരത്തിൽ സമരം സംഘടിപ്പിക്കുകയും ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്ന ആളാണ്‌ രാംദാസ് അത്താവലെ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …