Breaking News

രണ്ടാഴ്​ചക്കുള്ളില്‍ അമേരിക്കയില്‍ കോവിഡ്​ മരണനിരക്ക്​ ഏറ്റവും ഉയര്‍ന്നനിലയിലകുമെന്ന് ട്രംപ്​…

കൊറോണ വൈറസ് മഹാമാരി മൂലം അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കുമെന്ന്​ പ്രസിഡന്‍റ്​ ഡോണള്‍ഡ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍.

ലോകത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ളത്​ അമേരിക്കയിലാണ്​. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍​ മരിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന്‌ രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്​.

അമേരിക്കയില്‍ ഇതുവരെ 142,178 പേര്‍ക്കാണ്​ കോവിഡ്-19​ സ്ഥിരീകരിച്ചിട്ടുള്ളത്​. 2,484 പേര്‍ ഇതിനോടകം തന്നെ മരിക്കുകയും ചെയ്​തു. ഏപ്രില്‍ 30 വരെ ജനങ്ങള്‍ ‘സാമൂഹിക അകലം പാലിക്കല്‍

തുടരണമെന്നും വൈറസ്​ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. ജൂണ്‍ ഒന്നോടെ കോവിഡ്​ പൂര്‍ണമായും നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഞായറാഴ്​ച 756 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കോവിഡ്​ മരണങ്ങള്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടത് സ്​പെയിനിലാണ്​. 24 മണിക്കൂറിനുള്ളില്‍ 838 പേരാണ്​ സ്​പെയിനില്‍ മരിച്ചത്​. ഇവിടെ മരിച്ചവരുടെ എണ്ണം 6,803 ആയി​.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …