Breaking News

രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുക ഡിസംബറോടെ; നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് ഘട്ടം ഘട്ടമായി…

മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഡിസംബറാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മെയ് 28 മുതല്‍ പ്രതിദിനം രണ്ട് ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞതായി

ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കുറയുമ്ബോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക്

അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നും ഐസിഎംആര്‍

ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് വ്യക്തമാക്കി. രാജ്യത്ത് വാക്സിന്റെ ദര്‍ലൗഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് ആകുമ്ബോഴേക്കോ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്സിന്‍

ഡോസുകള്‍ ലഭ്യമാകും. ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഐസിഎംആര്‍ മേധാവി അറിയിച്ചു. രാജ്യത്ത് ഇതുവരെ 21.60 കോടി വാക്സിന്‍ ഡോസുകളാണ്

വിതരണം ചെയ്തത്. ഇതില്‍ 1.67 കോടി ഡോസ് ആരോഗ്യ പ്രവര്‍ത്തര്‍ക്കാണ് നല്‍കിയത്. 2.42 കോടി കോവിഡ് മുന്‍നിര പോരാളികള്‍ക്ക്, 15.48 കോടി ഡോസ് 45 വയസിന് മുകളിലുള്ളവര്‍ക്ക്,

18നും 44 വയസിനും ഇടയിലുള്ളവര്‍ക്കുമായി 2.03 ഡോസ് വാക്സിനും വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …