Breaking News

‘ഫ്രിൻജെക്സ് -23’; ഇന്ത്യ- ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസത്തിന് വേദിയായി തലസ്ഥാനം

തിരുവനന്തപുരം: ഇന്ത്യൻ- ഫ്രഞ്ച് സൈന്യങ്ങൾ തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസമായ ‘ഫ്രിൻജെക്സ് -23’ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ബേസിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് എന്ന ഫോർമാറ്റിൽ സൈനിക അഭ്യാസങ്ങളിൽ ഏർപ്പെടുന്നത്.

ഫ്രഞ്ച് മറൈൻ റെജിമെന്‍റിന്‍റെ ഡിക്സ്മുഡ് ദൗത്യത്തിന്‍റെ ഭാഗമാണ് ഫ്രഞ്ച് ടീം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് അഭ്യാസത്തിന്‍റെ ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി സൈനികരുടെയും ഫ്രഞ്ച് ആറാമത് ലൈറ്റ് ആർമർഡ് ബ്രിഗേഡിന്‍റെയും എക്കാലത്തെയും വലിയ സംഘത്തെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ അഭ്യാസത്തിന്‍റെ ആശയവും പങ്കാളിത്തവും സവിശേഷമാണ്.

‘പ്രതികൂല സാഹചര്യത്തിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് അഭ്യാസം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …