Breaking News

ഉള്‍വസ്ത്രങ്ങളുടെ പരസ്യം; മോഡലാകുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന

ബെയ്ജിങ്: ഉള്‍വസ്ത്രങ്ങളുടെ ഓണ്‍ലൈൻ മോഡലാകുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി ചൈന. ഇതിനെ തുടർന്ന് ഫാഷൻ കമ്പനികൾ വനിതാ മോഡലുകൾക്ക് പകരം പുരുഷ മോഡലുകളെയാണ് ആശ്രയിക്കുന്നത്. ബ്രാ, നൈറ്റ് ഗൗണുകൾ എന്നിവ ധരിച്ച പുരുഷ മോഡലുകളുടെ തത്സമയ സ്ട്രീമിംഗ് വീഡിയോകൾ കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ മാധ്യമമാക്കി അശ്ലീലച്ചുവയുള്ള സംഗതികള്‍ ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കമ്പനികളെ നിയമലംഘനം നടത്തിയെന്നാരോപിച്ച് ഭരണകൂടം അടച്ചുപൂട്ടിയ ചരിത്രമുള്ളതിനാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ വരുമാനം ഇല്ലാതാക്കാന്‍ ഉള്‍വസ്ത്രക്കമ്പനികള്‍ ഒരുക്കമല്ല.

ഇ-കൊമേഴ്സ് സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ കണക്കനുസരിച്ച്, ചൈനയുടെ തത്സമയ സ്ട്രീം ഷോപ്പിംഗ് മേഖല 2023 ൽ 700 ബില്യൺ ഡോളർ (57 ലക്ഷം കോടി രൂപ) നേടുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് ഉൾ വസ്ത്ര വ്യവസായമാണ്.

കഴിഞ്ഞ വർഷം ഡിസംബറിൽ സിൽക്ക് വസ്ത്രം ധരിച്ച ഒരു പുരുഷ മോഡലിന്‍റെ വീഡിയോ സുവിന്‍റെ കമ്പനി പങ്കിട്ടിരുന്നു. ഭാര്യയുടെയും മുതിർന്നവരുടെയും മൃദുലവും ആഢംബരവുമായ കിടപ്പുമുറി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ടിക് ടോക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയോട് അനുകൂലമായി പ്രതികരിച്ചത്. ഒരു വനിതാ മോഡലിനേക്കാൾ മനോഹരമായാണ് മോഡൽ വസ്ത്രം ധരിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഇത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് മറ്റൊരാൾ പ്രതികരിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …