Breaking News

ചൂടിൽ വലഞ്ഞ് രാജ്യം; കേരളത്തിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത

പത്തനംതിട്ട: വരാനിരിക്കുന്നത് കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും നിറഞ്ഞ മൂന്ന് മാസം. എന്നാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം നൽകിയിരിക്കുന്നത്.

വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച വടക്കൻ കേരളത്തിലും മംഗലാപുരത്തും രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി.

കേരളത്തിൽ ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയുള്ള നൂറോളം ഓട്ടോമാറ്റിക് തെർമോമീറ്ററുകളിൽ 48 എണ്ണവും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 36 ഡിഗ്രി കടന്നു. കണ്ണൂർ വിമാനത്താവളത്തിൽ 41. 3 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. എന്നാൽ കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ ഞായറാഴ്ച നേരിയ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …