Breaking News

ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ച സംഭവം; 3 പേർ അറസ്റ്റിൽ

നോയിഡ: ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മാരിയോൺ ബയോടെക്കിലെ 3 ജീവനക്കാർ അറസ്റ്റിൽ. കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മാരിയോൺ ബയോടെക്കിന്‍റെ ഉൽപ്പന്നങ്ങളിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു.

കമ്പനിയുടെ ഡയറക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. മാനുഫാക്ചറിംഗ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിംഗ്, ഓപ്പറേഷൻസ് മേധാവി തുഹിൻ ഭട്ടാചാര്യ എന്നിവരാണ് അറസ്റ്റിലായത്. 2 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യൻ നിർമിത കഫ് സിറപ്പിനെക്കുറിച്ച് ഗാംബിയയാണ് ആദ്യം പരാതിപ്പെട്ടത്. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്സാണ് പ്രശ്നത്തിന് കാരണമെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കുട്ടികളുടെ മരണത്തെത്തുടർന്നു ഡോക്–1 മാക്സ് ടാബ്‍‌ലെറ്റും സിറപ്പും എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …