Breaking News

ഇടുക്കി ഡാം നിറയുന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്‌ പ്രഖ്യാപിക്കും…

ഇടുക്കി ജലസംഭരണിയില്‍ ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്. ബുധനാഴ്ച 2371.22 അടിയാണ് ജലനിരപ്പ്.

2372.58 അടിയില്‍ എത്തുമ്ബോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക. മുന്‍വര്‍ഷം ഇതേസമയം 2333.62 അടിയായിരുന്നു. 37.6 അടിയുടെ വര്‍ധന. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2378.58 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും.

2379.58 അടി എത്തുമ്ബോഴാണ് റെഡ് അലര്‍ട്ട്. ജലനിരപ്പ് ഉയരാതിരിക്കാന്‍ മൂലമറ്റത്ത് ഉല്‍പ്പാദനം ഉയര്‍ത്തി. 16.698 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദനം. വൈദ്യുതി നിലയത്തിന്റെ പരമാവധി ഉല്‍പ്പാദനശേഷി

18 ദശലക്ഷം യൂണിറ്റാണ്. പദ്ധതിപ്രദേശത്ത് 20.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 17.630 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം അണക്കെട്ടിലേക്ക് ഒഴുകി എത്തിയപ്പോള്‍ വൈദ്യുതി ഉല്‍പ്പാദനശേഷം പുറന്തള്ളുന്നത് 11.2639 മില്യണ്‍ ക്യുബിക് മീറ്ററാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …