Breaking News

വ്യത്യസ്ത പ്രമേയവുമായി ‘കുണ്ഡല പുരാണം’; നായകനായി ഇന്ദ്രൻസ്

മേനോക്കിൽസ് ഫിലിംസിന്‍റെ ബാനറിൽ അനിൽ ടിവി നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘കുണ്ഡലപുരാണം’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്മെന്‍റ് നടന്നു. ഏപ്രിൽ മാസത്തിൽ വരണ്ടുണങ്ങുന്ന ഒരു ഗ്രാമത്തിന്‍റെയും അവിടെ വറ്റാത്ത ഉറവയുള്ള കിണറിനെ ആശ്രയിക്കുന്ന ഒരു കൂട്ടം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം പറയുന്നത്.

സന്തോഷിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ഫോക് ലോർ അവാർഡ് നേടിയ ‘മോപ്പാള’ എന്ന ചിത്രമാണ് ആദ്യത്തേത്. ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർകോട് എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. വിനു കോളിച്ചാലിന്‍റെ സർക്കസിന് ശേഷം സുധീഷ് കുമാർ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ശരൺ ശശിധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ . എഡിറ്റർ- ശ്യാം അമ്പാടി, മ്യൂസിക്- ബ്ലസ്സൻ തോമസ്, ചീഫ് അസോസിയേറ്റ്- രജിൽ കെയ്സി, കോസ്റ്റ്യൂം ഡിസൈൻ- സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻ- രഞ്ജുരാജ് മാത്യു, ആർട്ട് സീ മോൻ വയനാട്, സംഘട്ടനം- ബ്രൂസ് ലീ രാജേഷ്, ചാമയം- രജീഷ് പൊറ്റവൂർ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- സുജിൽ സായി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …