Breaking News

ഹജ്ജ് തീർത്ഥാടനം; ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത് ദാഖിലിയയിൽ നിന്ന്

മസ്കത്ത്​: 33,536 തീർഥാടകർ ഈ വർഷത്തെ വിശുദ്ധ ഹജ്ജിനായി രജിസ്റ്റർ ചെയ്തതായി ഔഖാഫ് മതകാര്യ മന്ത്രാലയം. 3,606 പേർ വിദേശികളാണ്. ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്.

5739 അപേക്ഷകരുള്ള ദാഖിലിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത്. 5,701 തീർത്ഥാടകരുള്ള മസ്കറ്റാണ് തൊട്ടടുത്ത സ്ഥാനത്ത്. ദാഹിറ (1704), അൽ വുസ്ത (240), ദോഫാർ (3277), മുസന്ദം (200), ബുറൈമി (485), വടക്കൻ ബാത്തിന (5016), തെക്കൻ ബത്തിന (3055), വടക്കൻ ശർഖിയ (3111), സതേൺ ശർഖിയ (2350) എന്നിവയാണ് മറ്റ് ഗവർണറേറ്റുകളിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം.

ഫെബ്രുവരി 21 മുതലാണ് ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അവസരം നൽകുക.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …