Breaking News

തട്ടിക്കൊണ്ടു പോയ രാജശേഖരക്കുറുപ്പ് ആരാണ് ? പിടികിട്ടാപ്പുള്ളി ട്രെയ്‌ലര്‍ പുറത്ത്‌.

സണ്ണി വെയ്‌നും അഹാനാ കൃഷ്ണയും പ്രധാന കധാപാത്രങ്ങളെ അവതരിപ്പിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ ട്രെയ്‌ലര്‍ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ മെറീനാ മൈക്കിള്‍, സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ആഗസ്റ്റ് 27ന് ജിയോ സിനിമ വഴിയാണ് ചിത്രം പുറത്ത് വരുന്നത്. ജിയോ കണക്ഷന്‍ ഉള്ള എല്ലാവര്‍ക്കും ചിത്രം സൗജന്യമായി കാണാന്‍ കഴിയും എന്നതും ശ്രദ്ധേയമാണ്.

അതിരന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പി.എസ് ജയഹരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നുണ്ട്. സഹ നിര്‍മ്മാണം വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍.

എക്‌സിക്ക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് – കൃഷ്ണമൂര്‍ത്തി, സുധാകര്‍ ചെറുകുരു. തിരക്കഥ, സംഭാഷണം – സുമേഷ് വി റോബിന്‍, ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍ജോയ് സാമുവലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളിയും നിര്‍വഹിക്കുന്നു.

പശ്ചാത്തല സംഗീതം വിന്‍ സാവിയൊ, ആര്‍ട്ട് – ശ്രീകുമാര്‍ കരിക്കോട്ട്, മേക്കപ്പ് – റോനെക്്‌സ് സേവിയര്‍, ആക്ഷന്‍ – ജോളി സെബാസ്റ്റിയന്‍.

കോസ്റ്റിയൂം – ധന്യ ബാലകൃഷ്ണന്‍, ലിറിക്‌സ് – വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എം. എസ് നിതിന്‍, സ്റ്റില്‍സ് – ജിയോ ജോമി, ഡിസൈന്‍ – ഷിബിന്‍ സി ബാബു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …