Breaking News

മൂന്നാര്‍ ഗ്യാപ് റോഡില്‍ മലയിടിഞ്ഞു; ഗതാഗതം നിരോധിച്ചു…

കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​ന്നാ​ര്‍-​ദേ​വി​കു​ളം ഗ്യാ​പ് റോ​ഡി​ല്‍ മ​ല​യി​ടി​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ തു​ട​ങ്ങി​യ മ​ല​യി​ടി​ച്ചി​ല്‍ ചെ​റി​യ​തോ​തി​ല്‍ തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച്‌​ ദേ​വി​കു​ളം സ​ബ് ക​ല​ക്​​ട​ര്‍ രാ​ഹു​ല്‍ കൃ​ഷ്​​ണ ഉ​ത്ത​ര​വി​ട്ടു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ബൈ​സ​ന്‍​വാ​ലി റോ​ഡിന്റെ 100 മീ​റ്റ​ര്‍ മാ​റി രാ​ത്രി വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലും താ​ഴെ പ​റ​മ്ബി​ലു​മാ​യി പാ​റ​യും മ​ണ്ണും കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഗ്യാ​പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ പ​തി​വാ​യ ഭാ​ഗ​ത്തു​ത​ന്നെ​യാ​ണ് വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ​ത്.

2020 സെ​പ്​​റ്റം​ബ​ര്‍ 24ന്​ ​ഇ​തി​നു​സ​മീ​പം മ​ല​യി​ടി​ഞ്ഞി​രു​ന്നു. ഗ്യാ​പ് റോ​ഡി​ന്​ മു​ക​ള്‍​ഭാ​ഗ​ത്ത് നി​ര​വ​ധി നീ​ര്‍​ച്ചാ​ലു​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച പ​ക​ലും നേ​രി​യ​തോ​തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​രു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ഇ​ത് മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

റോ​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞ​തോ​ടെ മൂ​ന്നാ​റി​ല്‍​നി​ന്ന്​ പൂ​പ്പാ​റ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. തേ​നി, തേ​ക്ക​ടി യാ​ത്ര​ക്കാ​ര്‍ ആ​ന​ച്ചാ​ല്‍, രാ​ജാ​ക്കാ​ട് വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്ന സ്ഥ​ലം റ​വ​ന്യൂ​സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ മ​ണ്ണു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ സ​മ​യ​മെ​ടു​ക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …