Breaking News

ബ്രഹ്മപുരം വിഷയം; സംസ്ഥാന സർക്കാരിനെതിരെ ചോദ്യങ്ങളുമായി പ്രകാശ് ജാവദേക്കർ

തൃശൂർ: ബ്രഹ്മപുരത്തെ തീപിടിത്തം സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കരാറിന് പിന്നിൽ വൻ അഴിമതിയാണ് നടന്നത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ജാവദേക്കർ ആവശ്യപ്പെട്ടു.

രാജ്യത്തെ നഗരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. കഴിഞ്ഞ 6 വർഷമായി കൊച്ചി നിവാസികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കോർപ്പറേഷന് എല്ലാ സഹായവും നൽകുന്നുണ്ട്. നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി 2016 മുതൽ അനുവദിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ച് കൊച്ചി കോർപ്പറേഷൻ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ഓക്സിജനായി ജനങ്ങൾ നെട്ടോട്ടമോടുന്ന കൊച്ചി നഗരം എങ്ങനെ ‘സ്മാർട്ട് സിറ്റി’ ആകുമെന്ന ചോദ്യം കേന്ദ്രമന്ത്രി വി മുരളീധരനും ഉന്നയിച്ചിരുന്നു. 166 കോടി രൂപയുടെ പശ്ചിമ കൊച്ചി മലിനജല സംസ്കരണ പ്ലാന്‍റ് ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനായി എന്താണ് ചെയ്തതെന്ന് അറിയാൻ ആഗ്രഹിക്കുന്നു. കരാർ നൽകിയ വിവിധ പദ്ധതികളുടെ പുരോഗതി ജനങ്ങളോട് വിശദീകരിക്കാൻ മേയർ തയ്യാറാകണം. ബ്രഹ്മപുരത്തെ ‘സോണ്ട’ പോലുള്ള കരാറുകാർ നികുതിപ്പണം വിഴുങ്ങിയോ എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിച്ച പിണറായി വിജയന്‍റെ കെടുകാര്യസ്ഥത കേരളത്തിന്‍റെ വികസനത്തെ പിന്നോട്ടടിക്കുന്നതിന്‍റെ നേരിട്ടുള്ള സാക്ഷ്യപത്രമാണ് കൊച്ചി. മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ടും പ്ലാസ്റ്റിക് കുന്നിന് തീയിട്ടും കൊച്ചി നഗരത്തിന്‍റെ അന്തകരായി മാറുകയാണ് എൽഡിഎഫ് സർക്കാരെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …