Breaking News

പെട്ടിമുടിയിൽ മരണം 55 ആയി; ഇന്ന് ലഭിച്ചത് മൂന്ന് മൃതദേഹങ്ങൾ: ഇനി കണ്ടെത്താനുളളത് 15പേരെ..

രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് ലഭിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇനി കണ്ടെത്താനുള്ളത് 15 പേരെ കൂടി.

ഇതില്‍ ഏറെയും കുട്ടികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ സമീപത്തെ പുഴയില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍.

കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തം നടന്ന് ആറ് ദിവസം കഴിഞ്ഞതിനാല്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.

തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധനയടക്കം നടത്താനുളള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം. ദുരന്തമുഖത്തുനിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരത്തിലുളള പുഴയിലും തെരച്ചിലും നടത്തുന്നുണ്ട്.

എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് ദുരന്ത ഭൂമിയില്‍ തെരച്ചില്‍ നടക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …