Breaking News

റെക്കോർഡ് നേട്ടവുമായി ദീപ്തി; ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം

കേപ്ടൗണ്‍: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലൂടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ. ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ദീപ്തി ശർമ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ദീപ്തി ചരിത്രം സൃഷ്ടിച്ചത്.

യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്ക് നേടാൻ കഴിയാത്ത റെക്കോർഡാണ് ദീപ്തിയുടെ പേരിലുള്ളത്. വെറും 89 മത്സരങ്ങളിൽ നിന്നാണ് അവർ 100 വിക്കറ്റുകൾ നേടിയത്. ചാഹൽ 91 വിക്കറ്റും ഭുവനേശ്വർ കുമാർ 90 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …