Breaking News

തീരദേശ ഹൈവേ; സ്ഥലമേറ്റെടുക്കുന്നതിനു പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറായെന്ന് മന്ത്രി

തിരുവനന്തപുരം: തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി വിട്ടുനൽകുന്നവർക്കായി സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുന്ന പാക്കേജാണിതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

പാക്കേജ് രണ്ട് വിഭാഗങ്ങളിലാണ്. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവരെ കാറ്റഗറി ഒന്നിൽ ഉൾപ്പെടുത്തും. കാറ്റഗറി ഒന്നിൽ ഉൾപ്പെടുമ്പോൾ, കെട്ടിടത്തിനായി കണക്കാക്കിയ തുകയിൽ നിന്ന് ഡിപ്രീസിയേഷൻ മൂല്യം കുറയ്ക്കുകയും സൊളേഷ്യം നൽകുകയും ഡിപ്രീസിയേഷൻ വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നൽകുകയും ചെയ്യും. ഭൂമി വിട്ടുനൽകുന്നവർക്ക് 2013 ലെ ലാൻഡ് അക്വിസിഷൻ റൂൾസ് പ്രകാരം നിശ്ചയിച്ച ഭൂമി വില നൽകും. കൂടാതെ, പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് 600 ചതുരശ്രയടി ഫ്ലാറ്റ് അല്ലെങ്കിൽ ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപയും നൽകും.

ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവരെ പുനരധിവാസ പാക്കേജിലെ കാറ്റഗറി രണ്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മൂല്യത്തകർച്ച കുറയ്ക്കാതെയുള്ള കെട്ടിടത്തിന്‍റെ വില നഷ്ടപരിഹാരമായി നൽകും. പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് 600 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ളാറ്റോ ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപയോ നൽകും. പുനരധിവാസ പാക്കേജുകളിൽ ഏറ്റവും മികച്ചത് ഇതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …