Breaking News

പച്ച നിറത്തിനു പിന്നാലെ കടലില്‍ കൂ​ട്ട​ത്തോ​ടെ മീനുകള്‍ ചത്തുപൊങ്ങി…

കൊ​യി​ലാ​ണ്ടി: മേ​ഖ​ല​യി​ല്‍ ക​ട​ല്‍​വെ​ള്ള​ത്തി​നു പ​ച്ച നി​റം ദൃ​ശ്യ​മാ​യ​തി​നു പി​ന്നാ​ലെ ക​ട​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. മ​ത്സ്യ​ങ്ങ​ള്‍, ക​ട​ലാ​മ, ക​ട​ലി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന ഉ​ടു​മ്ബു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യാ​ണ് വ്യാ​ഴാ​ഴ്ച ച​ത്തു പൊ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് മേ​ഖ​ല​യി​ല്‍ ക​ട​ല്‍​വെ​ള്ള​ത്തി​നു ക​ടും​പ​ച്ച​നി​റം കാ​ണ​പ്പെ​ട്ട​ത്. കു​ഴ​മ്ബു​രൂ​പ​ത്തി​ലു​ള്ള വെ​ള്ള​മാ​ണ് ഈ ​ഭാ​ഗ​ത്തു​ള്ള​ത്.

ആ​ദ്യ​മാ​യാ​ണ് മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​മൊ​രു സം​ഭ​വം. കേ​ര​ള​ത്തി​ല്‍ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​പ്ര​തി​ഭാ​സം നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ കാ​സ​ര്‍കോ​ട് തീ​ര​ത്തും കൊ​ച്ചി​യി​ലും ആ​ല​പ്പു​ഴ​യി​ലു​മെ​ല്ലാം സ​മാ​ന​മാ​യ പ്ര​തി​ഭാ​സം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​രു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നൊ​പ്പം ക​ട​ലി​ലെ ആ​വാ​സ​വ്യ​വ​സ്ഥ താ​ളം​തെ​റ്റു​ന്ന​താ​ണ് ക​ട​ല്‍ പ​ച്ച​നി​റ​ത്തി​ലേ​ക്ക്

വ​ഴി​മാ​റാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് കു​സാ​റ്റ് മ​റൈ​ന്‍ ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ജോ​യ് ന​ന്ദ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മീ​നു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​നു പി​ന്നി​ല്‍ കടലിലെ വി​ഷ​പ​ദാ​ര്‍​ഥ​ങ്ങ​ളാകാ​മെ​ന്ന് അ​നു​മാ​നം.​ പ്ല​വ​ക ജീ​വി​ക​ളു​ടെ വ​ന്‍ വ​ര്‍​ധ​ന​യാ​ണ് ക​ട​ല്‍​വെ​ള്ള​ത്തി​ന്റെ നി​റം മാ​റ്റ​ത്തി​നു പി​ന്നി​ല്‍. പ്ല​വ​ക ജീ​വി​ക​ളു​ടെ വ​ര്‍​ധ​ന​വി​നു ബ്ലൂ​മി​ങ്​ എ​ന്നാ​ണു പ​റ​യു​ക. ഇ​വ പ​ല​പ്പോ​ഴും വി​ഷ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​ല്‍​​പാ​ദി​പ്പി​ക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …