Breaking News

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്; പവന് ഇന്നത്തെ വില ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 480 രൂപയാണ്.

ഇതോടെ പവന് 33800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ചു 4225 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം ഇത് 33320 രൂപ ആയിരുന്നു. കഴിഞ്ഞ ദിവസം പവന് 440 രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ടു ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 920 രൂപയാണ്.

രാജ്യത്ത് സ്വര്‍ണ വിലയില്‍ ഇന്നു മാറ്റമില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …