Breaking News

സൗദി അറേബ്യയിൽ ഇന്നും അതിശൈത്യം; താപനില ഘട്ടം ഘട്ടമായി ഉയരും

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ അതിശൈത്യമുണ്ടാകുമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി. ദൈർഘ്യമുള്ള ശീത തരംഗമാണിതെന്നും ഈ വർഷത്തെ ഒമ്പതാമത്തെ തരംഗമാണിതെന്നും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച മുതലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലാണ് ഇത് ഏറ്റവും ഉയർന്നത്. ഇത് തിങ്കളാഴ്ച വരെ തുടരും. ശേഷം താപനില ഘട്ടം ഘട്ടമായി ഉയരും.

വടക്കൻ പ്രവിശ്യയിലും മധ്യ പ്രവിശ്യയുടെ വടക്കൻ ഭാഗത്തും മഞ്ഞ് രൂപപ്പെടുന്നതിനാൽ, മധ്യ പ്രവിശ്യയിലും ഹൈറേഞ്ചിലും മൂന്ന് മുതൽ ഒമ്പത് വരെയും കിഴക്കൻ പ്രവിശ്യയിലും മദീനയിലും 5 മുതൽ 14 വരെയും മക്കയിൽ 15 മുതൽ 20 വരെയും ജിസാനിൽ 22 മുതൽ 24 വരെയായിരിക്കും താപനില.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …