Breaking News

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന 6 ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കുക, അവര്‍ പുതിയ ഡാം പണിഞ്ഞോളും: സന്തോഷ് പണ്ഡിറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. ഡാം ഡീ കമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം. സിനിമ താരങ്ങള്‍ ഉള്‍പ്പടെ ഡാം ഡീ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രശ്‌നം പരിഹാരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന 6 ജില്ലകള്‍ തമിഴ്‌നാടിന് വിട്ട്

കൊടുക്കുന്നതാണ് നല്ലതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കാരണം അവരുടെ സുരക്ഷക്കായി തമിഴ്‌നാട് പുതിയ ഡാമും പണിയുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

പേസ്ബു്ക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല . സ്കൂള്‍ ബസ് അപകടത്തില്‍ പെടുമ്ബോള്‍ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരില്‍ ഏതെങ്കിലും പെണ്‍കുട്ടി ആത്മഹത്യ ചെയ്താല്‍ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചര്‍ച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികള്‍ ആണ് ഇവിടെ നടക്കുന്നത്.

എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്ബോള്‍ ദുഃഖം ആദരാഞ്ജലികള്‍, പിന്നെ ഒരു അന്വേഷണ കമ്മീഷന്‍.( അതിന് കുറച്ചു കോടികള്‍ കത്തിക്കും . അത്രതന്നെ . )

ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിള്‍ നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകള്‍ സമ്ബുഷ്ടം ആകുകയും ചെയ്യും . ലോകത്തിന്റെ ഏതുകോണിലുള്ളവരെയും ‘save’ചെയ്യുവാന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍ ഇനിയെങ്കിലും സ്വയം ‘save’ ചെയ്യാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും , തമിഴ്നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …