Breaking News

‘കക്കാന്‍ കയറിയതാണ്, നാട്ടുകാര്‍ കൈവെക്കും മുമ്ബ് രക്ഷിക്കണം’ -പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച കള്ളന് സംഭവിച്ചത്..

പലചരക്ക് കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ നാട്ടുകാരെ പേടിച്ച്‌ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് വരിച്ചു. ബംഗ്ലാദേശ് ധാക്കയിലെ പലചരക്ക് കടയിലാണ് സംഭവം. 40 കാരനായ യാസിന്‍ ഖാനാണ് മോഷണ ശ്രമം പൊലീസില്‍ സ്വയം അറിയിച്ച്‌ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ തെക്കന്‍ ബാരിസല്‍ നഗരത്തിലെ അടച്ചിട്ട പലചരക്ക് കടയില്‍ കയറി അലമാരയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു കള്ളന്‍.

ജോലി പൂര്‍ത്തിയാക്കി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോ​ഴാണ് നേരം വെളുത്തത് യാസിന്‍ ഖാന്‍ അറിഞ്ഞത്. നാട്ടുകാര്‍ കടകളിലേക്ക് എത്തിയെന്നും താന്‍ മോഷണത്തിന് കയറിയ കട നാട്ടുകാര്‍ വളഞ്ഞിരിക്കുകയാണെന്നും മനസ്സിലായി. രോഷാകുലരായ ജനക്കൂട്ടം അക്രമാസക്തരായി തടിച്ചുകൂടിയിരിക്കുകയായിരുന്നു.

ആക്രമണം ഭയന്ന് ഖാന്‍ പൊലീസ് എമര്‍ജന്‍സി ലൈനില്‍ വിളിച്ച്‌ സഹായം അഭ്യര്‍ഥിച്ചു. മോഷണത്തിന് ശ്രമിച്ചതാണെന്നും നാട്ടുകാര്‍ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നും രക്ഷിക്കണമെന്നും പറഞ്ഞാണ് പൊലീസിന് ഫോണ്‍ ചെയ്തതെന്ന് ലോക്കല്‍ പൊലീസ് മേധാവി അസദുസ്സമാന്‍ പറഞ്ഞു.

‘ഞങ്ങള്‍ കടയില്‍ പോയി മോഷ്ടാവിനെ പുറത്തു കൊണ്ടുവന്നു, ജനക്കൂട്ടം തൊടുന്നതിനുമുമ്ബ് അവനെ കസ്റ്റഡിയില്‍ എടുത്തു’ പൊലീസ് മേധാവി പറഞ്ഞു. കള്ളന്‍ സ്വയം പൊലീസിനെ വിളിച്ചുവരുത്തിയ അനുഭവം തന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …