Breaking News

ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്ടാവാക്കിയതിനെതിരെ ബി.സി.സി.ഐക്ക് പരാതി…

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത്​ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്​. പരിമിത ഓവര്‍ ലോകകപ്പില്‍ ടീമി​ന്റെ ഉപദേഷ്ടാവായുള്ള ധോണിയുടെ വരവ്​ ആവേശത്തോടെയാണ്​ ക്രിക്കറ്റ്​ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്​.

എന്നാല്‍, ധോണിയെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ബിസിസിഐക്ക്​ ഇന്ന്​ പരാതി ലഭിച്ചതായാണ്​ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോധ കമ്മിറ്റി പരിഷ്കാരത്തിലെ താല്‍പ്പര്യ നിബന്ധനകള്‍ മുന്‍നിര്‍ത്തിയാണ്​ പരാതി. മുന്‍ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ലൈഫ് അംഗം സഞ്ജീവ് ഗുപ്തയാണ്​ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട്​ കത്ത് അയച്ചത്​.

ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ (സിഎസ്കെ) ക്യാപ്റ്റനായ ധോണി​ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി സ്ഥാനമേല്‍ക്കുന്നത്​ ലോധ കമ്മിറ്റി ശുപാര്‍ശകളുടെ ലംഘനമാണെന്നും ഒരാള്‍ക്ക് ഒരേസമയം, രണ്ട് തസ്തികകളിലിരിക്കാന്‍ കഴിയില്ലെന്നുമാണ്​ അദ്ദേഹം ചൂണ്ടിക്കാട്ടിയത്​.

“അതെ, സൗരവ് (ഗാംഗുലി), ജയ് (ഷാ) എന്നിവരുള്‍പ്പെടെയുള്ള ഉന്നത കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഗുപ്ത കത്തയച്ചിട്ടുണ്ട്​. ബിസിസിഐ ഭരണഘടനയുടെ 38 (4) വകുപ്പ് അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്, അതുപ്രകാരം ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത പദവികള്‍ വഹിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ കൗണ്‍സില്‍ അതി​ന്റെ നിയമസംഘവുമായി കൂടിയാലോചിക്കേണ്ടതുണ്ട്,” -ബിസിസിഐയുടെ ​പ്രതിനിധി പിടിഐയോട് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …