Breaking News

ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പങ്കുവെച്ച സംഭവം; വിമർശനങ്ങൾക്ക് ഇരയായി എംഎ ബേബി

തിരുവനന്തപുരം: നടൻ ഹരീഷ് പേരടിയുടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ച പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ രൂക്ഷ വിമർശനം. പാർട്ടിയെയും നേതാക്കളെയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ ഷെയർ ചെയ്തത് ശരിയല്ലെന്നാണ് ഇടതുപക്ഷ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. എന്നാൽ ഹരീഷ് പേരടിയുമായുള്ള സൗഹൃദം കാരണമാണ് പോസ്റ്റർ റിലീസിന് കാരണമായതെന്നാണ് എം.എ ബേബിയുടെ വിശദീകരണം.

പോസ്റ്റർ ഷെയർ ചെയ്യുന്നതിലൂടെ അവരുടെ നിലപാടുകളെ അംഗീകരിക്കുന്നതായി കരുതരുതെന്നും സങ്കുചിത കക്ഷി-രാഷ്ട്രീയ പരിഗണനകൾ കണക്കിലെടുക്കാതെ കലാ-സാഹിത്യ സഹകരണം വിശാലമായ അടിസ്ഥാനത്തിൽ സാധ്യമാകണമെന്ന് കാലഘട്ടം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിരന്തരം വിമർശിച്ചയാളാണ് ഹരീഷ് പേരടി. വിമർശനങ്ങളിൽ പലതും സമീപകാലത്ത് വിവാദമായിട്ടുമുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …