Breaking News

വിശ്വനാഥന്റെ മരണം; കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മിഷൻ കേസെടുത്തു. ഡി.ജി.പി അനിൽ കാന്ത്, കോഴിക്കോട് ജില്ലാ കളക്ടർ ഡോ.നരസിംഹുഗരി റെഡ്ഡി, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ മൂന്ന് ദിവസത്തിനകം കമ്മീഷന് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു. അറസ്റ്റിലായവരുടെ പേര് വിവരങ്ങൾക്ക് പുറമെ പട്ടികജാതി- പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം ചുമത്തിയ കേസ് സംബന്ധിച്ച വിവരങ്ങളും തേടിയിട്ടുണ്ട്. 3 ദിവസത്തിനകം കത്തിലൂടെയോ നേരിട്ടോ മറ്റ് മാർഗങ്ങളിലൂടെയോ റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം സിവിൽ കോടതി നടപടികളുമായി മുന്നോട്ട് പോകുമെന്ന് കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് വിശ്വനാഥനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത ഒരു കുറ്റം ആരോപിക്കപ്പെട്ടതിൽ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് വിശ്വനാഥനെ ആശുപത്രിയിൽ നിന്ന് കാണാതായതെന്നും വിശ്വനാഥന്‍റെ ഭാര്യാ മാതാവ് ലീല ആരോപിച്ചിരുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …