ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ നടവരവ് വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഈ വര്‍ഷത്തെ ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപയ്ക്ക് മുകളിലാണ്.
മണ്ഡലകാലത്ത് മാത്രം 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവ് ലഭിച്ചത്. ജനുവരി 14 വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
നടയടയ്ക്കാന്‍ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡന്റ് പറയുന്നു.