Breaking News

ഓണ്‍ലൈന്‍ റമ്മി ; അജു വര്‍ഗ്ഗീസിനും, വിരാട് കോലിക്കും, തമന്നയ്ക്കും ഹൈക്കോടതി നോട്ടീസ്…

ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്ബനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.

ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്.

കളിക്ക് അടിമപ്പെട്ടതോടെ സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നൊക്കെ ഇയാള്‍ പണം കടം വാങ്ങിയിരുന്നു. ലോക്ഡൗണില്‍ പലരും വീടുകളില്‍ ഒതുങ്ങി കൂടിയപ്പോഴാണ് നിരവധി ഓണ്‍ലൈന്‍ കളികളും രൂപപ്പെട്ടത്.

അത്തരത്തിലുള്ള ഒരു ഓണ്‍ലൈന്‍ ഗെയിംമാണ് റമ്മി. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ പലര്‍ക്കും നഷ്ടമായത് പണം മാത്രമല്ല, പലരുടെയും ജീവിതവും കൂടിയാണ്.

റമ്മി കളിയിലൂടെ ചതികുഴിയിലകപ്പെട്ടത് നിരവധി പേരാണ്. നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് കോടതിയിലേക്ക് കേസ് എത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …