Breaking News

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു…

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം . കൊവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലര്‍ച്ചെ ഏഴിന് മരിക്കുകയുമായിരുന്നു

79 കാരനായ ഗൗതം ദാസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ട്ടി അംഗമായി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗമായി .1994ല്‍ സെക്രട്ടറിയേറ്റിലും 2015ല്‍ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിലെ പാര്‍ട്ടി മുഖ പത്രമായ ദേശേര്‍ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു.

2015 മാര്‍ച്ചുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1979ലാണ് ദേശേര്‍ കഥ സ്ഥാപിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ പത്രങ്ങളിലൊന്നായി അതിനെ ഉയര്‍ത്തുന്നതില്‍ ഗൗതം ദാസ് പ്രമുഖ പങ്കു വഹിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …