Breaking News

ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം: 86 പോലീസുകാര്‍ക്ക് പരുക്ക് ; പോലീസ് രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍…

കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥനാത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് 22കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച്‌

പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ആക്രമണത്തിനിടെ 86 പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തു.  നേരത്തെ നിശ്ചയിച്ച പാതയില്‍ നിന്ന് മാറിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്.

വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നതായ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …