Breaking News

അച്ഛനും അമ്മയ്ക്കുമായി ക്ഷേത്രം ; മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിച്ച്‌ മക്കള്‍…

തങ്ങളുടെ മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിക്കുകയാണ് മൂന്ന് മക്കള്‍. അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് മക്കളും ചേര്‍ന്ന് ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും വിഗ്രഹത്തില്‍ മുടങ്ങാതെ പൂജയും നടത്തുണ്ട്. കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ചയായിരുന്നു.

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചു…Read more

കര്‍ഷകനായിരുന്ന വിശ്വനാഥ് പാത്രെ മൂന്ന് വര്‍ഷം മുന്‍പും ഭാര്യ ലക്ഷ്മിബായി പത്രെ ആറു മാസം മുന്‍പുമാണ് മരിച്ചത്.

ഇതോടെ ജീവിതത്തില്‍ വലിയ ശൂന്യത അനുഭവപ്പെട്ട മക്കള്‍ ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മക്കളായ ഗ്രാമപഞ്ചായത്ത് അംഗം ജഗന്നാഥ് (45), പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍ ദശരഥ് (42), ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് ധനഞ്ജയ് (38) എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചതും മാതാപിതാക്കളുടെ വിഗ്രഹം സ്ഥാപിച്ചതും.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …