Breaking News

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചു…

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച്‌ 5വരെയാണ് പരീക്ഷകള്‍ നടക്കുക.

പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 20 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്.

പരീക്ഷാ ടൈം ടേബിള്‍ ഇപ്രകാരമാണ്. മാര്‍ച്ച്‌ 1- രാവിലെ 9.30: ബയോളജി,  ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.

ഉച്ചയ്ക്ക് 1.30- പാര്‍ട്ട്‌ 3 ലാംഗ്വേജസ്, കമ്ബ്യൂട്ടര്‍ സയന്‍സ്. മാര്‍ച്ച്‌ 2.- രാവിലെ  9.30 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി, ബിസിനസ്‌ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,

ഉച്ചയ്ക്ക് 1.30 ഗണിതം, പാര്‍ട്ട്‌ 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.

മാര്‍ച്ച്‌ 3- രാവിലെ 9.30- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്‌, ജിയോളജി, അകൗണ്ടന്‍സി.
ഉച്ചയ്ക്ക് 1.30 പാര്‍ട്ട്‌ 1. ഇംഗ്ലീഷ് മാര്‍ച്ച്‌ 4- രാവിലെ 9.30 ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്,

ഫിലോസഫി, ജേണലിസം, കമ്ബ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്. ഉച്ചയ്ക്ക് 1.30 ഫിസിക്സ്, ഇക്കണോമിക്സ്. മാര്‍ച്ച്‌ 5- രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക്സ് സിസ്റ്റംസ്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …