Breaking News

സിമന്റ് വി​ല​ ​വ​ര്‍​ദ്ധ​ന​വി​ല്‍ ന​ട്ടം​തി​രി​ഞ്ഞ് ​നി​ര്‍​മ്മാ​ണ​ മേ​ഖല…

വി​ല​ ​വ​ര്‍​ദ്ധ​ന​വി​ല്‍​ ​ന​ട്ടം​തി​രി​ഞ്ഞ് ​നി​ര്‍​മ്മാ​ണ​മേ​ഖ​ല.​ ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ളാ​യി​ ​നി​ര്‍​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ല​ ​കു​തി​ച്ചു​യ​രു​ക​യാ​ണ്.​ സി​മ​ന്റി​നും​ ​ക​മ്ബി​ക്കും​ ​പി​വി​സി​ ​ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു​മ​ട​ക്കം​ ​വി​പ​ണി​യി​ല്‍​ ​വന്‍ വി​ല​ വ​ര്‍​ദ്ധ​ന​വാണുണ്ടാ​യി​ട്ടുള്ളത്.

360 രൂപയുണ്ടായിരുന്ന ​സി​മ​ന്റി​ന്റെ​ ​വി​ല​ 450 ആയി. ക​മ്ബി​യു​ടെ​ ​വി​ല​ ​ഇ​ര​ട്ടി​യോ​ളം​ ​വ​ര്‍​ദ്ധി​ച്ചു.​ സാ​നി​റ്റ​റി​ ​ഉ​ത്പ​ന്ന​ങ്ങ​ള്‍,​ ​പി​വി​സി​ ​ഉ​ത്പ​ന്ന​ങ്ങ​ള്‍​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​വി​ല​യും​ ​ആ​ശ്വാ​സ​ക​ര​മ​ല്ലാ​ത്ത​ വി​ധം​ ​ഉ​യ​ര്‍​ന്നു.

​ വീ​ട് ​നി​ര്‍​മ്മാ​ണ​ത്തി​ല്‍​ ​ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​ഉ​ള്‍​പ്പെ​ടെ​ ​നി​ര്‍​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ല​ ​വ​ര്‍​ദ്ധ​ന​വ് ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ക​യാ​ണ്. ​ലോ​ക്ക് ​ഡൗ​ണ്‍​ ​കാ​ല​ത്തും​ ​നി​ര്‍​മ്മാ​ണ​മേ​ഖ​ല​ ​വ​ലി​യ​ ​ത​ട​സ​മി​ല്ലാ​തെ​ ​മു​മ്ബോ​ട്ട് ​പോ​കു​ന്നു​ണ്ട്.

​ പ​ക്ഷെ​ ​നി​ര്‍​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ള്‍​ക്ക് ​ഉ​ണ്ടാ​യി​ട്ടു​ള്ള​ ​വി​ല​വ​ര്‍​ദ്ധ​ന​വ് ​പ​ല​രു​ടെ​യും​ ​കൈ​പൊ​ള്ളി​ക്കു​ന്നു.​ കോ​ണ്‍​ക്രീ​റ്റ് ​ജോ​ലി​ക​ള്‍​ക്ക് ​ആ​വ​ശ്യ​മാ​യി​ ​വ​രു​ന്ന​ ​കെ​ട്ടു​ക​മ്ബി​യു​ടെ​യും​ ​ആ​ണി​യു​ടെ​യും​ ​വ​രെ​ ​വി​ല​യി​ല്‍​ ​വ​ര്‍​ദ്ധ​ന​വ് ​ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി​ ​ഈ​ ​മേ​ഖ​ല​യി​ല്‍​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ ​പ​റ​യു​ന്നു.​ ലോ​ക്ക് ​ഡൗ​ണ്‍​ ​അ​വ​സാ​നി​ച്ച്‌ ​നി​ര്‍​മ്മാ​ണ​ ​മേ​ഖ​ല​ ​കൂ​ടു​ത​ല്‍​ ​സ​ജീ​വ​മാ​കു​ന്ന​തോ​ടെ​ ​ഇ​നി​യും​ ​വി​ല​ ​വ​ര്‍​ധ​ന​വു​ണ്ടാ​കു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യിലാണ് ജനം. ക​രാ​റു​കാ​ര്‍​ക്കും​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​ല​ ​വ​ര്‍​ദ്ധ​ന​വ് ​അ​ധി​ക​ ​ബാ​ദ്ധ്യ​ത​ ​വ​രു​ത്തി. ​വീ​ടു​പ​ണി​ക​ള്‍​ ​മൊ​ത്ത​മാ​യി​ ​കോ​ണ്‍​ട്രാ​ക്‌ട് ​എ​ടു​ത്ത​വ​ര്‍​ ​വി​ല​വ​ര്‍​ദ്ധ​ന​വ് ​ക​ണ്ട് ​ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ക്വ​യ​ര്‍​ഫീ​റ്റ് ​അ​നു​സ​രി​ച്ച്‌ ​തു​ക​ ​നി​ശ്ചയി​ച്ച്‌ ​ക​രാ​ര്‍​ ​എ​ടു​ത്ത​തി​നാ​ല്‍​ ​സാ​ധ​ന​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ല​ ​കൂ​ടി​ ​എ​ന്ന് ​പ​റ​ഞ്ഞ് ​അ​ധി​ക​ ​തു​ക​ ​ആ​വ​ശ്യ​പ്പെ​ടാ​നു​മാ​കി​ല്ല.​ ​ഇ​ത്ത​രം​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​ഏ​റ്റെ​ടു​ത്ത​ ​ക​രാ​ര്‍​ ​എ​ങ്ങ​നെ​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​നു​ള്ളി​ല്‍​ ​തീ​ര്‍​ക്കു​മെ​ന്ന​ ​അ​ങ്ക​ലാ​പ്പി​ലാ​ണ് ​കരാറുകാര്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …