Breaking News

വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം : ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍…

ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റിലായി. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഉത്തര്‍പ്രദേശിലെ ഷഹാബാദ് ഗ്രാമത്തിലാണ് സംഭവം.

യുവതിയുടെ കുട്ടികളെയും ഇയാള്‍ നിര്‍ബന്ധിച്ച്‌ മതം മാറ്റിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഈ വിവരം

പുറംലോകം അറിയുന്നത്. യുവതിയുടെ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെയാണ് ഇവരെ മതം മാറ്റി മുസ്ലീം ആക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറും ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തുമായ

യുവാവാണ് ഇവരെ നിര്‍ബന്ധിച്ച്‌ ഗ്രാമത്തിന് പുറത്ത് കൊണ്ടുവന്ന് മതം മാറ്റിയതെന്ന് റാംപൂര്‍ അസിസ്റ്റന്റ് സൂപ്രണ്ട് സന്‍സര്‍ സിംഗ് അറിയിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍

ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …