Breaking News

തിരുവനന്തപുരത്ത്‌ പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു; 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായ് റിപ്പോർട്ട്…

തലസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കാണ് പോസിറ്റീവ് ആയത്.

സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കും കൊവിഡ് ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം നിരീക്ഷണത്തില്‍ പോയി.

കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …