Breaking News

നൂറ്റാണ്ടിന്റെ ആചാര്യന്‍ ; ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു…

ആയുര്‍വേദ ആചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായ പത്മഭൂഷണ് ഡോ. പി കെ വാരിയർ അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാര്ദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.

ആയുര്‍വേദത്തെയും കോട്ടക്കൽ ആര്യവൈദ്യശാലയെയും ലോക നെറുകയിലേക്കുയര്ത്തിയ അദ്ദേഹത്തിന്റെ നൂറാം പിറന്നാള് ജൂണ് എട്ടിനാണ് ആഘോഷിച്ചത്. നിഷ്ഠയും ലാളിത്യവും വിനയവും അടയാളപ്പെടുത്തിയ ജീവിതമായിരുന്നു

പന്നിയമ്ബള്ളി കൃഷ്ണന്കുട്ടി വാരിയർ എന്ന ഡോ. പി കെ വാരിയരുടേത്. പത്മശ്രീ (1999), പത്മഭൂഷണ് (2010) പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ടിലേറെ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി പ്രവര്ത്തിച്ചു.

വൈദ്യത്തിന്റെ മര്മ്മമറിഞ്ഞ മനുഷ്യസ്നേഹിയും ചികിത്സയെ ഒരിക്കലും കച്ചവടമായി കാണാത്ത ഭിഷഗ്വരനുമായിരുന്നു അദ്ദേഹം. മലബാർ സമരം കൊടുമ്ബിരികൊണ്ട 1921ൽ കെ ടി ശ്രീധരൻ നമ്ബൂതിരിയുടെയും

കുഞ്ചി വാരസ്യാരുടെയും ആറു മക്കളിൽ ഇളയവനായാണ് ജനനം. വിദ്യാഭ്യാസകാലത്തേ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ പങ്കെടുത്തു. പിന്നീട് കമ്യൂണിസ്റ്റ് പാര്ടി പ്രവര്ത്തകനായി. ഇഎംഎസിന്റെ നിര്ദേശമനുസരിച്ചാണ്

1940ൽ വൈദ്യപഠനത്തിന് കോട്ടക്കൽ ആയുര്വേദ കോളേജിൽ ചേര്ന്നത്. 1942ൽ ക്വിറ്റിന്ത്യാ സമരത്തിൽ ആകൃഷ്ടനായി പഠിപ്പ് വിട്ടു. പിന്നീട് രാഷ്ട്രീയമല്ല തട്ടകമെന്നറിഞ്ഞ് തിരിച്ചുവന്നു. കോഴ്സ് പൂര്ത്തിയാക്കി അമ്മാവന്

പി എസ് വാരിയർ സ്ഥാപിച്ച ആര്യവൈദ്യശാലയിൽ 1945ൽ ട്രസ്റ്റ് ബോര്ഡംഗമായി. രണ്ടു വര്ഷത്തിനുശേഷം ഫാക്ടറി മാനേജരായി ഔദ്യോഗികച്ചുമതല. ജ്യേഷ്ഠൻ പി എം വാരിയരുടെ ആകസ്മിക വിയോഗശേഷം

1953ൽ ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് പാര്ടി പ്രവര്ത്തനം നല്കിയ മൂല്യങ്ങൾ മുറുകെപ്പിടിച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ശീലങ്ങളും സമയക്രമവും തെറ്റാത്ത ജീവിതയാത്ര.

‘സ്മൃതിപര്വം’ എന്ന ആത്മകഥയും ‘പാദമുദ്രകൾ’ ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. കവയത്രിയായിരുന്ന പത്നി മാധവിക്കുട്ടി വാരസ്യാർ 1997ൽ അന്തരിച്ചു. മക്കൾ: ഡോ. ബാലചന്ദ്രവാരിയർ, പരേതനായ വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …