Breaking News

കോപ ഫൈനല്‍: മാറക്കാനയില്‍ 7800 കാണികള്‍ക്ക്​ അനുമതി..

ലോകം ആവേ​​ശത്തോടെ കാത്തുനില്‍ക്കുന്ന പോരാട്ടത്തില്‍ നാളെ ബ്രസീലും അര്‍ജന്‍റീനയും ഇറങ്ങുമ്പോള്‍ മാറക്കാന മൈതാനത്ത്​ എത്ര പേര്‍ വേണമെങ്കിലും എത്തേണ്ടതായിരുന്നു. കോവിഡ്​ എല്ലാ

പ്രതീക്ഷകളും കെടുത്തി കുതിക്കുന്ന സാഹചര്യത്തില്‍ എല്ലാം താളംതെറ്റിയെങ്കിലും ​ഫൈനല്‍ കാണാന്‍ 10 ശതമാനം പേര്‍ക്ക്​ പ്രവേശനം നല്‍കാനാണ്​ തീരുമാനം. 78,000 പേര്‍ക്ക്​ ഇരിക്കാന്‍ ​സൗകര്യമുള്ള മാറക്കാനയില്‍ 7,800 പേര്‍ക്കാകും പ്രവേശനം നൽകുക.

ഓരോ ടീമിനും 2,200 ആരാധകരെ പ്രവേശിപ്പിക്കാന്‍ ടിക്കറ്റ്​ നല്‍കും. ബ്രസീലിലുള്ള അര്‍ജന്‍റീന ആരാധകര്‍ക്ക്​ ടിക്കറ്റ്​ നല്‍കാനാണ്​ അര്‍ജന്‍റീന ടീമിന്‍റെ തീരുമാനം. ആവശ്യമായ പ്രതിരോധ നടപടികള്‍ പാലിച്ചാകും

പ്രവേശനം അനുവദിക്കുക. അകത്ത്​ കടക്കുന്നതിന്​ 48 മണിക്കൂര്‍ മുമ്ബ്​ എടുത്ത​ കോവിഡ്​ പരിശോധന നെഗറ്റീവ്​ ഫലം കാണിക്കണം. അകത്ത്​ സാമൂഹിക അകലം പാലിക്കണം. ജൂണ്‍ 13ന്​ ബ്രസീലിയയില്‍ ആരംഭിച്ച ടൂര്‍ണമെന്‍റിന്​​ നാളെ ഫൈനലോടെ തിരശ്ശീല വീഴുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …