Breaking News

ശബ്‌ദമലിനീകരണം; അര്‍ദ്ധരാത്രി പടക്കം പൊട്ടിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ…

നിലവിലെ ശബ്ദമലിനീകരണത്തിനെതിരായ നിയമങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കടുപ്പിച്ചു. ഇനി മുതല്‍ നിശ്ചിത സമയത്തിനു ശേഷം പടക്കം പൊട്ടിച്ചാല്‍ പൊട്ടിക്കുന്ന വ്യക്തി ഒരു ലക്ഷം രൂപ വരെ പിഴ നല്‍കേണ്ട വിധത്തില്‍ നിയമം പരിഷ്കരിച്ചു.

പുതിയ നിയമം അനുസരിച്ച്‌ നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞും ആള്‍താമസമുള്ള സ്ഥലത്ത് പടക്കം പൊട്ടിച്ചാല്‍ 1000 രൂപയും നിശബ്ദ സോണുകളില്‍ പടക്കം പൊട്ടിച്ചാല്‍ 3000

രൂപയും പിഴ ഈടാക്കും.  ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, ജാഥകള്‍, വിവാഹ സത്കാരങ്ങള്‍ എന്നിവിടങ്ങളില്‍ നിശ്ചിത സമയം കഴിഞ്ഞും പടക്കം പൊട്ടിച്ചാല്‍ സംഘാടക‌ര്‍ 10,000 രൂപ വരെ പിഴ ഒടുക്കണം.

സംഭവം നടക്കുന്നത് നിശബ്ദ സോണില്‍ ആണെങ്കില്‍  പിഴ 20,000 രൂപ ആകും. ഇതേ സ്ഥലത്ത് വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ 40,000 രൂപയും മൂന്നാമതും ആവര്‍ത്തിക്കുകയാണെങ്കില്‍

ഒരുലക്ഷം രൂപയും പിഴയായി നല്‍കേണ്ടി വരും. മാത്രമല്ല  ആ സ്ഥലം പൊലീസ് സീല്‍ വയ്ക്കുന്നതു പോലുള്ള കടുത്ത നടപടികളിലേക്ക് പോയെന്നും വരാം. ജനറേറ്റര്‍ പോലുള്ള

ഉപകരണങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ശബ്ദമലിനീകരണവും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …