Breaking News

300 തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്ന് കുഴിച്ചിട്ടതായി പരാതി….

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി പരാതി. ഏകദേശം 300ഓളം നായ്ക്കളെ വിഷം കുത്തിവെച്ച്

കൊലപ്പെടുത്തിയ ശേഷം കത്തിച്ചെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിച്ചു. ”ലിംഗപാലം ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ 300ഓളം തെരുവ് നായ്ക്കളെ ജൂലൈ 24ന് കൊലപ്പെടുത്തി.

മൃഗസംരക്ഷണ പ്രവര്‍ത്തക ചല്ലപള്ളി ശ്രീലത എന്നയാള്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തുവരുന്നത്”-ധര്‍മാജിഗുഡം എസ്‌ഐ രമേഷ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്ന ശേഷം ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുളത്തില്‍ കുഴിച്ചിട്ടെന്ന് പരാതിയില്‍ പറയുന്നു. സെക്ഷന്‍ 429 പ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …