Breaking News

സംസ്ഥാനത്ത് കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്ക്; വരുന്ന രണ്ടാഴ്‌ച്ച കേരളത്തിന് അതി നിര്‍ണായകം; ആരോ​ഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്ത് അടുത്ത രണ്ടാഴ്‌ച്ച വളരെ നിര്‍ണായകമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണെന്നും, വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നും ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പലരും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് പെരുമാറിയതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം.

ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. വളരെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക. കാരണം രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍

അത് വലിയ തോതില്‍ പകരും. ക്രമാതീതമായി കേസുകള്‍ കൂടിയാല്‍ ആശുപത്രികള്‍ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുംര്‍മെന്നും കെ കെ ശൈലജ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …