Breaking News

വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും പാനിപൂരി വാങ്ങിച്ചു ; ഭര്‍ത്താവി​നോട്​ വഴക്കിട്ട്​ യുവതി ജീവനൊടുക്കി…

പാനി പൂരിയുമായി ബന്ധപ്പെട്ട്​ ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന്​ 23കാരി ജീവനൊടുക്കി. മഹാരാഷ്​ട്രയിലാണ് സംഭവം. വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും മുന്‍കൂട്ടി പറയാതെ അത്താഴത്തിന്​ പാനിപൂരി വാങ്ങികൊണ്ടുവന്നതിന്​ ഭര്‍ത്താവിനോട്​ വഴക്കിട്ട​

ശേഷമാണ്​ യുവതിയുടെ ആത്മഹത്യയെന്ന്​ പൊലീസ്​ വെളിപ്പെടുത്തി. സംഭവത്തില്‍ 23 കാരിയായ പ്രതീക്ഷ സരവാദെയാണ്​ ആത്മഹത്യ ചെയ്​തത്​. 2019ലായിരുന്നു ഗഹിനിനാഥ്​ സരവാദെയുമായുള്ള യുവതിയുടെ വിവാഹം.

നിസാരകാര്യങ്ങളെ ചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്ക്​ പതിവായിരുന്നു. ‘കഴിഞ്ഞ വെള്ളിയാഴ്ച, ഭാര്യയോട്​ പറയാതെ ഗഹിനിനാഥ്​ വീട്ടിലേക്ക്​ പാനിപൂരി വാങ്ങികൊണ്ടുവന്നു. എന്നാല്‍ പ്രതീക്ഷ വീട്ടില്‍ ഭക്ഷണം പാകം ചെയ്​തിരുന്നു.

ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്​തു. അടുത്ത ദിവസം രാവിലെ പ്രതീക്ഷയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും

ഞായറാഴ്ചയോടെ മരിച്ചു’ -പൊലീസ് ഉദ്യോഗസ്​ഥന്‍ വെളിപ്പെടുത്തി. അതെസമയം ആത്മഹത്യ പ്രേരണ കുറ്റത്തിന്​ ഭര്‍ത്താവിനെതിരെ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …