Breaking News

അവസാന ജീവനായി ഫ്രിഡ്ജില്‍ 20 മണിക്കൂര്‍; ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് 11 കാരന്‍

ഉരുൾപൊട്ടലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 11 കാരന് ജീവിതത്തിലേയ്ക്ക്. ഫിലിപ്പൈൻസിലാണ് സി ജെ ജാസ്മി എന്ന വിദ്യാർഥി മരണമുഖത്ത് നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. ഫിലിപൈൻസിലെ ബേബി ബേ സിറ്റിയിൽ വെള്ളിയാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിലിൽ ജാസ്മിയുടെ വീട് തകർന്നിരുന്നു. എന്നാൽ പിന്നീട് സുരക്ഷ സംഘം നടന്ന തെരച്ചിലിൽ ലെയ്തെ പ്രവിശ്യയിൽ ഒരു ഫ്രിഡ്ജിനികത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഉരുൾപൊട്ടി തന്റെ വീടുതകരുമെന്നറിഞ്ഞതോടെ റഫ്രിജറേറ്ററിനകത്ത് ജാസ്മി കയറുകയായിരുന്നു. പിന്നീട് 20 മണിക്കൂറോളം അതിനുള്ളിൽ കാറ്റും തണുപ്പും സഹിച്ച്‌ കഴിഞ്ഞു. ഒരു നദിയൂടെ തീരത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ന്യൂ യോർക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത് . ‘എനിക്ക് വിശക്കുന്നു’ എന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞതെന്ന് പൊലീസ് ഓഫീസർ ജോനാസ് ഇറ്റിസ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

ജാസ്മിയുടെ ഒരു കാൽ ഒടിഞ്ഞു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ച്‌ കാലിന് ശസ്ത്രക്രിയ നടത്തി. കുട്ടി അപകട നില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. അതേസമയം, ജാസ്മിയുടെ അമ്മയേയും ഇളയസഹോദരനേയും ഇപ്പോഴും കണ്ടെത്താനായില്ലെന്നും അച്ഛന് മരിച്ചുവെന്നും സുരക്ഷ സംഘം അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …