Breaking News

സംസ്ഥാനത്ത് സിക നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് സിക വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഫോഗിങ്ങും വെക്ടര്‍ കണ്ട്രോള്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

ആക്ടീവ് കേസുകള് കുറവാണ്. ഇനിയും വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും

ആരോഗ്യമന്ത്രി അറിയിച്ചു. പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണ്. രോഗ സ്ഥിരീകരണ നിരക്ക് 10-ല്‍ കൂടുതല്‍

ഉള്ള ജില്ലകള്‍ പരിശോധിച്ചതില്‍ ചടങ്ങുകള്‍ രോഗവ്യാപനത്തിന് കാരണമായെന്ന് കൃത്യമായി മനസിലാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവാഹങ്ങള്‍ വീടിലെ ചടങ്ങുകള്‍, വീടുമാറ്റ ചടങ്ങുകള്‍ അനുസരിച്ച്‌ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ചടങ്ങുകള്‍ നടത്തുന്നതാണ് നല്ലതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …