Breaking News

മോറട്ടോറിയം അടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തിക്കുന്നില്ല- പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍…

കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണില്‍ മൊറട്ടോറിയം അടക്കം വിവിധ സഹായങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷം ബാങ്കുകളുടെ യോഗം വിളിക്കുക പോലുമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ബ്ലേഡ് കമ്ബനിക്കാരടക്കം ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മൊറട്ടോറിയം അടക്കമുള്ള സഹായങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണ രീതികളില്‍ അതൃപ്തി പ്രകടിപ്പിച്ച വിഡി സതീശന്‍ ആഴ്ചയില്‍ ഒരു ദിവസം കടകള്‍ തുറക്കുന്നത് അനുയോജ്യമല്ലെന്നും ചൂണ്ടികാട്ടി. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം.

രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം പരിശോധിച്ച്‌ ടിപിആര്‍ ഉയര്‍ന്നതെന്ന് കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ടുവരുന്ന കടലാസില്‍ ഒപ്പിടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. സാഹചര്യങ്ങളെ ഗൗരവമായി എടുക്കണം. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല. പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …