Breaking News

ഇന്ധനവില ഇന്നും കൂട്ടി; തലസ്ഥാനത്ത് പെട്രോള്‍ വില 94 കടന്നു…

രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവില വര്‍ധിച്ച്‌ വരികയാണ്. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോള്‍-ഡീസല്‍ വിലയും ദിനംതോറും കൂടുന്നത്.

പെട്രോളിന്​ 25 പൈസയും ഡീസലിന്​ 27 പൈസയുമാണ്​ കൂട്ടിയത്​. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92.05 രൂപയും ഡീസലിന്റെത്​ 82.61 രൂപയുമായി ഉയര്‍ന്നു.

തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ പെട്രോളിന്​ 94.03 രൂപയും ഡീസലിന്​ 88.83 രൂപയുമാണ്​ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന്​ 91.99 രൂപയും ഡീസലിന്​ 82.27 രൂപയുമാണ്​ വില. കോഴിക്കോട്​

പെട്രോളിന്​ 92.38 രൂപയും ഡീസലിന്​ 86.86 രൂപയുമാണ്​ വില. തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ മെയ്​ നാല്​ മുതലാണ്​ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്​. തെരഞ്ഞെടുപ്പ്​ സമയത്ത്​ എണ്ണ കമ്ബനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …