Breaking News

വിവാഹം നടക്കുന്നില്ല; ബാച്ചിലേഴ്സ് പദയാത്രയുമായി യുവാക്കൾ

ബെംഗളൂരു: ജീവിതപങ്കാളിയെ തേടി അലഞ്ഞ് തളർന്ന ഇരുന്നൂറോളം യുവാക്കൾ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താൻ ഒരുങ്ങുന്നു. കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ളതാണ് റിപ്പോർട്ട്. ഇരുന്നൂറോളം യുവാക്കൾ പദയാത്രയിൽ അണിനിരക്കും. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുക.

വിവാഹം നടക്കണമെങ്കിൽ ദൈവാനുഗ്രഹം തേടുക എന്ന ചിന്തയോടെയാണ് ഈ നീക്കം. ഈ മാസം 23ന് കെ.എം.ദൊഡ്ഡിയിൽ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. ഇതുവരെ 200 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും കർഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളാണ് ദൈവത്തിന്‍റെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ബാച്ചിലർ പദയാത്ര നടത്തുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അവിവാഹിതരായ യുവാക്കളും ഈ ആശയം അറിഞ്ഞ് പദയാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്ര 105 കിലോമീറ്ററാണ് പിന്നിടുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …